HIGHLIGHTS : The first video song from the movie 'Narivetta'

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ‘മിന്നല്‍വള കൈയിലിട്ട പെണ്ണഴകേ…’ ട്രെന്‍ഡിങ്ങില്‍. ടൊവീനോയും പ്രിയംവദാ കൃഷ്ണയും അഭിനയിക്കുന്ന ഗാനമാണ് പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുന്നത്. കൈതപ്രം രചിച്ച് ജെയ്ക്സ് ബിജോയ് ഈണമിട്ട് സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച ഗാനത്തിന് ഇതിനോടകം തന്നെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഇഷ്‌ക് എന്ന സിനിമയിലെ ‘പറയുവാന്‍ ഇതാദ്യമായ്…’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേണ്ടി ഒന്നിച്ചതും ജേക്‌സ് ബിജോയും സിദ് ശ്രീറാമും തന്നെയാണ്.

വരികളുടെ മികവുകൊണ്ടും ഈണത്തിന്റെ മനോഹാരിത കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും നരിവേട്ടയിലെ ഈ ഗാനവും ആസ്വാദക മനസില്‍ ഏറെ ഇടം തേടുമെന്നതില്‍ സംശയമില്ല. കുട്ടനാടിന്റെ മനോഹാരിത ഏറെ ദൃശ്യഭംഗിയും കൈവരിച്ചിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ടൊവീനോ തോമസ് അവതരിപ്പിക്കുന്നത്.
കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്‌കാര ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രമാണ് നരിവേട്ട. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസന്‍, യുഎ ഇയിലെ ബില്‍ഡിംഗ് മെറ്റീരി യല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സിനിമ കമ്പനി ബാനര്‍ രൂപീകരിച്ചു കൊണ്ട് മലയാള സിനിമ നിര്‍മ്മത്തിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്.
പൊളിറ്റിക്കല്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്ന് ടൊവിനോ തോമസ് പറയുന്നു. ടൊവീനോ തോമസിന് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമ യാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്.