പത്തനംതിട്ട: കോന്നി ആനക്കൂട് സന്ദര്‍ശിക്കാനെത്തിയ നാല് വയസുകാരന്റെ ദേഹത്ത് കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് മരിച്ചു. അടൂര്‍ കടമ്പാട് സ്വദേശി അഭിരാം ആണ് മരച്ചത്.
കുടുംബത്തോടൊപ്പമാണ് കുട്ടി ഇവിടെ ആനകളെ കാണാന്‍ എത്തിയത്. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഫോട്ടോ എടുക്കതിനിടെയാണ് തലയിലേക്ക് ഗാര്‍ഡന്‍ ഫെന്‍സിങിന്റെ ഭാഗമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് ഗുരുതരമായതിനാല്‍ പത്തനംതിട്ട ജറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




