മലപ്പുറം ജില്ലയിലെ ഒന്നാം ഘട്ട പട്ടയ മേള ഏപ്രിൽ 22ന് പൊന്നാനിയിൽ നടക്കും; സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം ജില്ലയിലെ ഒന്നാം ഘട്ട പട്ടയമേള ഏപ്രിൽ 22ന് പൊന്നാനിയിൽ നടക്കും. പൊന്നാനി തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി എന്നിവർ മുഖ്യാതിഥികളാകും.
പട്ടയമേളയുടെ മുന്നോടിയായി പൊന്നാനിയിൽ സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായാണ് ജില്ലയിലും പട്ടയമേള സംഘടിപ്പിക്കുന്നത്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ ആയിരത്തോളം പേർക്ക്‌ ഒന്നാം ഘട്ട പട്ടയമേളയിൽ പട്ടയങ്ങൾ നൽകും. മിച്ചഭൂമി പട്ടയം, കെ.എസ്.ടി.പട്ടയം, ഭൂമി പട്ടയം, ലക്ഷം വീട് പട്ടയം എന്നീ വിഭാഗങ്ങളിലായാണ് പട്ടയങ്ങൾ നൽകുക.
പൊന്നാനി താലൂക്ക് ഓഫീസിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പി.നന്ദകുമാർ എം.എൽ.എ,
പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സി.രാമകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, തിരൂർ ആർ.ഡി.ഒ സുരേഷ് കുമാർ, പൊന്നാനി തഹസിൽദാർ ജയപ്രകാശ്, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!
Scroll to Top