തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി ആദ്യഘട്ടം മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും

HIGHLIGHTS : The first phase of the comprehensive drinking water project of Tirurangadi Municipality will be commissioned in March.

തിരൂരങ്ങാടി തിരുരങ്ങാടി നഗരസഭയില്‍ ത്വരിതഗതിയില്‍ നടക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം 2025-മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാന്‍
നഗരസഭയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയുടെയും ഉദ്യോഗസ്ഥരുടെയും കരാര്‍ കമ്പനിയുടെയും സംയുക്ത യോഗത്തില്‍ തീരുമാനം, കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെപിഎ മജീദ് എംഎല്‍എ പറഞ്ഞു, യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കരിപറമ്പ് മുതല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി അടുത്ത ദിവസം ആരംഭിക്കും, ഗതാഗത ക്രമീകരണ ഭാഗമായി രാത്രിയില്‍ ആയിരിക്കും പ്രവര്‍ത്തി നടക്കുക, റോഡ് പുനരുദ്ധാരണവും ഉടനെ നടക്കും കരിപറമ്പ്, ചന്തപ്പടി, കക്കാട് എന്നിവിടങ്ങളില്‍ വിപുലമായ വാട്ടര്‍ ടാങ്കുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്, നഗരസഭയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഉതകുന്നതാണ് സമഗ്ര കുടിവെള്ള പദ്ധതി, വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍വകക്ഷി പിന്തുണ അറിയിച്ചു,

sameeksha-malabarinews

ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു സുലൈഖ കാലടി ഇക്ബാല്‍ കല്ലുങ്ങല്‍ സി പി ഇസ്മായില്‍, സോനരതീഷ്, സി,പി സുഹറാബി അഹസില്‍ദാര്‍ പി, ഒ സാദിഖ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയകൃഷ്ണന്‍, അജ്മല്‍ കാലടി , എസ് വിഷ്ണു, ജോബി ജോസഫ് , പി,ഷിബിന്‍ അശോക് വിനോദ് കുമാര്‍ പി, വി, മിന്‍ഹാജ്, സി, എച്ച്, മഹ്‌മൂദ് ഹാജി, കെ, മൊയ്തീന്‍കോയ, എം, അബ്ദുറഹിമാന്‍ കുട്ടി, മോഹനന്‍ വെന്നിയൂര്‍, കെ, രാംദാസ് മാസ്റ്റര്‍, എബി എം ഫോര്‍,സി ഇ ഒ നജീബ്, എം, പി ഇസ്മായില്‍, നൗഫല്‍ തടത്തില്‍, വി, വി, അബു, സുരേന്ദ്രന്‍ പട്ടാളത്തില്‍, സി, എച്ച് ഫസല്‍, നൗഷാദ് സിറ്റി പാര്‍ക്ക്, സൈനു ഉള്ളാട്ട്, സലാം ചുള്ളിപ്പാറ, നഫീല്‍ ബി, എസ്, എന്‍, എല്‍, യു, എ, റസാഖ്, ഷനീ ബ് മൂഴിക്കല്‍,,റഹീം പൂക്കുത്ത്, പി, എം, എ ജലീല്‍, ടി, കെ നാസര്‍,വി രാജു, പ്രഭാകരന്‍ മലയില്‍, സി, എച്ച് അയൂബ്,കെ, അന്‍വര്‍,ഫൈസല്‍ ചെമ്മാട്, അനസ്, ജന്‍ഫിര്‍, ജയരാജ് തെക്കെ പുരക്കല്‍, സുരേഷ് ബാബു, മുഹമ്മദ് സാലിഹ് സി, എം അലി പ്രസംഗിച്ചു,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!