Section

malabari-logo-mobile

താനൂര്‍ നഗരസഭയിലെ ആദ്യ ഇന്റര്‍ലോക്ക് പാത ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

HIGHLIGHTS : The first interlock road in Tanur municipality has been opened to the public

താനൂര്‍:ആദ്യകാലത്ത് ചന്തപറമ്പിലേക്ക് കാളവണ്ടി മാര്‍ഗ്ഗം സാധനസാമഗ്രികള്‍ എത്തിച്ചിരുന്ന ഇടവഴി ഇന്റര്‍ലോക്ക് പാതയായി. പുതിയ ബസ്റ്റാന്‍ഡ്-ശോഭ സ്‌കൂള്‍  ഇന്റര്‍ലോക്ക് റോഡിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എംഎല്‍എ  നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി ഫണ്ടില്‍നിന്നും 10 ലക്ഷം രൂപ ചെലവിലാണ് പാത നിര്‍മിച്ചത്. ഡിവിഷന്‍ കൗണ്‍സിലര്‍ പിടി ഇല്യാസിന്റെ  ശ്രമഫലമായാണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്ഥലം ഏറ്റെടുത്തു റോഡിനു നല്‍കിയത്. റോഡിന്റെ പൂര്‍ത്തീകരണത്തിനായി 10 ലക്ഷം രൂപ കൂടി എംഎല്‍എ അനുവദിച്ചു. ചന്തപ്പറമ്പ്-പോക്കര്‍ ക്വാര്‍ട്ടേഴ്‌സ് റോഡ്, നടക്കാവ്- ഹരിജന്‍ കോളനി റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. 10 ലക്ഷം രൂപ വീതമാണ് ഇരു റോഡുകളുടേയും നിര്‍മാണചെലവ്.
ചടങ്ങില്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസ്, നഗരസഭാധ്യക്ഷ സികെ സുബൈദ അധ്യക്ഷനായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!