Section

malabari-logo-mobile

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച്‌ ഇന്നെത്തും

HIGHLIGHTS : The first batch of Russian Sputnik waxes today

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് വി വാക്സീന്റെ ആദ്യ ബാച്ച് ഇന്നെത്തും. വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ ഈ മാസം 15നു മുന്‍പ് വാക്സീന്‍ കുത്തിവയ്പു തുടങ്ങുമെന്നാണ് കമ്പനി നല്‍കുന്ന വിവരം.

രണ്ട് ലക്ഷം ഡോസ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചു. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്സീന്‍ എത്തുക.

sameeksha-malabarinews

വാക്സീന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാനും സൗകര്യമൊരുക്കും. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്പുട്നിക് വാക്സീന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയായാല്‍, വിദേശ രാജ്യങ്ങളിലേക്ക് വാക്സീന്‍ കയറ്റിയയ്ക്കും.

യുഎസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് 4.5 ലക്ഷം റെംഡിസിവിര്‍ ഇറക്കുമതി ചെയ്യാന്‍ ധാരണയായി. യുഎസില്‍ നിന്നുള്ള ഒരു ലക്ഷം ഡോസ് ഇന്നെത്തും. ബാക്കി ജൂലൈക്കുള്ളില്‍ ഈജിപ്തില്‍ നിന്നെത്തിക്കും. ഓക്സിജന്‍ സിലിണ്ടര്‍, കോണ്‍സന്‍ട്രേറ്ററുകള്‍ എന്നിവയുമായി യുഎസ് സേനയുടെ 2 വിമാനങ്ങള്‍ ഇന്നലെ ഡല്‍ഹിയിലെത്തി. മൂന്നാം വിമാനം തിങ്കളാഴ്ചയെത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!