HIGHLIGHTS : The fire brigade rescued the cow that fell into the pit
കോട്ടക്കല്‍: ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ പശുവിനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. കോട്ടക്കല്‍ സ്വാഗതമാട് ചെറുചോലയില്‍ കഴുകല്‍ വീട്ടില്‍ ജാഫറിന്റെ കിടാവുള്ള പശുവാണ് കുഴിയില്‍ വീണത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പശുവിന് പരിക്കുകളില്ല.
പറമ്പില്‍ മേയുന്നതിനിടെ പശു കുഴിക്ക് മുകളിലെ ബലക്ഷയമുള്ള സ്ലാബില്‍ കയറിയപ്പോള്‍ സ്ലാബ് പൊട്ടി കുഴിയില്‍ വീഴുകയായിരുന്നു. 10 അടി താഴ്ച യുള്ള കുഴിയില്‍നിന്ന് സേനാംഗങ്ങള്‍ റോപ്പിന്റെയും ബെല്‍റ്റിന്റെയും സഹായത്തോടെയാണ് പശുവിനെ പുറത്തെടുത്തത്.

സീനിയര്‍ ഫയര്‍ ഓഫിസര്‍ സി യാദിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എസ്. പ്രദീപ്. കെ അഫ്‌സല്‍, എന്‍ ജംഷാദ്, ഷഫീഖ്, കെ സി മുഹമ്മദ് ഫാരി സ്, പി അഭിലാഷ്, ഹോംഗാര്‍ഡ് സുരേഷ് ബാബു തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു