റെക്കോര്‍ഡിട്ട് ‘ആദിപുരുഷ്’. ആദ്യദിനം തന്നെ 100കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് പ്രഭാസ് ചിത്രം ‘ആദിപുരുഷ് ‘. സിനിമയുടെ നിര്‍മ്മാതക്കളായ യു വി ക്രീയേഷന്‍സ് ആണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ആഗോള ബോക്‌സ് ഓഫീസ് കണക്കുകളാണ് ഇത്.ഒരു ബോളിവുഡ് ചിത്രത്തിന് കിട്ടാവുന്നതില്‍ വെച്ച് എക്കാലത്തെയും മികച്ച ഓപ്പണിങ് ആണ് ഇതെന്നാണ് ട്രെഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രമാണ് ഇത്.700 കോടി ബഡ്‌ജെറ്റില്‍ പുറത്തിറങ്ങിയ സിനിമയാണ് ഇത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




