മാംഗോ മസ്താനി

മാംഗോ മസ്താനി

തയ്യാറാക്കിയത് ഷരീഫ

ആവശ്യമായ ചേരുവകള്‍:-

മാമ്പഴം – 3 
തണുത്ത പാല്‍ –  1.5 കപ്പ് 
പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍ അല്ലെങ്കില്‍ ആവശ്യാനുസരണം 
പിസ്ത അരിഞ്ഞത് – 7 
കശുവണ്ടി അരിഞ്ഞത് – 7
ബദാം അരിഞ്ഞത് – 7
വാനില ഐസ്‌ക്രീം അല്ലെങ്കില്‍ മാംഗോ ഐസ്‌ക്രീം – സ്‌കൂപ്പുകള്‍
ചെറികള്‍ – അലങ്കരിക്കാന്‍
ഐസ് ക്യൂബുകള്‍

തയ്യാറാക്കുന്ന വിധം;-

പിസ്ത, ബദാം, കശുവണ്ടി എന്നീ ഡ്രൈ ഫ്രൂട്ട്സ് അരിഞ്ഞെടുക്കുക. 5 ഗ്ലേസ് ചെയ്ത ചെറികള്‍ മാറ്റി വയ്ക്കുക. 3 വലിയ മാമ്പഴം തൊലി കളഞ്ഞ് അരിഞ്ഞ് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ടോപ്പിങ്ങിനായി 3 ടേബിള്‍സ്പൂണ്‍ മാങ്ങ അരിഞ്ഞത് മാറ്റിവെയ്ക്കുക. ബ്ലെന്‍ഡര്‍ ജാറില്‍ 3 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. 1.5 കപ്പ് പാല്‍, ഐസ് ക്യൂബുകള്‍ എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

പഞ്ചസാര കുറവാണെങ്കില്‍, കൂടുതല്‍ ചേര്‍ക്കാം. മാമ്പഴം വളരെ മധുരമാണെങ്കില്‍, പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കാം. ഈ കട്ടിയുള്ള മില്‍ക്ക് ഷേക്ക് ഗ്ലാസുകളില്‍ ഒഴിക്കുക. ശേഷം അതിനു മുകളില്‍  രണ്ട് വാനില അല്ലെങ്കില്‍ മാംഗോ ഐസ് ക്രീം സ്‌കൂപ്പുകള്‍ വയ്ക്കുക. അരിഞ്ഞ നട്ട്സ് ഡ്രൈ ഫ്രൂട്ട്സും മാമ്പഴം അരിഞ്ഞതും മുകളില്‍ വയ്ക്കുക. ഗ്ലേസ്ഡ് ചെറി ഉപയോഗിച്ച് അലങ്കരിക്കുക.
 
 
 

Share news
error: Content is protected !!
Scroll to Top