പാടം പൊന്നണിഞ്ഞു; നൂറുമേനി വിളഞ്ഞ് കണിവെള്ളരി

HIGHLIGHTS : The field is covered with gold; a hundred grains of wheat are harvested and the sweetest of the summer fruits are ripened.

malabarinews

കോഴിക്കോട്:പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. പൊന്നിന്‍ നിറത്തില്‍ നൂറുമേനിയാണ് ഫാമില്‍ കണിവെള്ളരി വിളഞ്ഞത്. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിലുള്ള കണിവെള്ളരിയാണ് അര ഏക്കര്‍ സ്ഥലത്ത് നിന്ന് വിളവെടുത്തത്.

sameeksha

രാസവളങ്ങള്‍ ചേര്‍ക്കാതെ ജൈവരീതിയിലാണ് വെള്ളരി കൃഷി ചെയ്തത്. ആവശ്യക്കാര്‍ക്ക് പേരാമ്പ്ര ഫാമില്‍ നിന്ന് കണിവെള്ളരികള്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഉദ്യോഗസ്ഥരും കര്‍ഷകരും ഒറ്റക്കെട്ടായി നിന്നാണ് ഫാമിലെ കൃഷിയും വിളവെടുപ്പുമെല്ലാം നടത്തിയത്.

ഒന്നാംഘട്ട വിളവെടുപ്പാണ് ഫാമില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 3,000 കിലോയോളം വെള്ളരിയാണ് വിളവെടുത്തത്. വേനല്‍മഴ പ്രശ്നമായെങ്കിലും ഇക്കുറിയും മുന്‍വര്‍ഷത്തേക്കാള്‍ വിളവാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് പറഞ്ഞു.

വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ീജ ശശി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി പി ജമീല, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി സുനില്‍ കുമാര്‍, ഓവര്‍സീയര്‍ എം എസ് ജിതേഷ്, ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ്, കൃഷി അസിസ്റ്റന്റ് സിന്ദു രാമന്‍, ഫാം ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!