മാനവികതയാണ് ഹജ്ജിന്റെ കാതൽ

HIGHLIGHTS : Humanity is at the heart of Hajj

malabarinews

ചെമ്മാട്: മാനവികതയാണ് ഹജ്ജിന്റെ കാതലെന്നും സമത്വമാണ് ഹജ്ജിന്റെ അകക്കാമ്പെന്നും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി അഭിപ്രായപ്പെട്ടു. വർഗ വർണ്ണ വൈജാത്യങ്ങൾക്കതീതമായി ജന ലക്ഷങ്ങൾ ദൈവത്തിന് മുമ്പിൽ ഒന്നിച്ച് നിൽക്കുന്ന ഹജ്ജിന്റെ സൗന്ദര്യം ലോകത്തിന് തന്നെ മാതൃകയാണെന്നും സി.പി. ഉമർ സുല്ലമി പറഞ്ഞു.

sameeksha

കെ.എൻ.എം മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എൻ.എം മർകസുദ്ദഅവ ജില്ലാ വൈസ് പ്രസിഡന്റ് പി.മുസക്കുട്ടി മദനി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.മമ്മു സാഹിബ്, ടി.പി. ഹുസൈൻ കോയ, എം.ജി.എം സംസ്ഥാന പ്രസിഡന്റ് സൽമ അൻ വാരിയ്യ പഠന ക്ലാസ്സെടുത്തു. ജില്ലാ ഭാരവാഹികളായ ടി. ഇബ്രാഹിം അൻസാരി, ടി. ആബിദ് മദനി, ഡോ.എ.കെ.അബ്ദുൽ ഹമീദ് മദനി പ്രസംഗിച്ചു.
ഡോ.സി.മുഹമ്മദ് അൻസാരി, കെ.പി.അബ്ദുൽ വഹാബ്, ഹാരിസ് കാവുങ്ങൽ, എ.ടി. ഹസൻ മദനി,സി.എൻ. അബ്ദു നാസർ, ഇ.ഒ. ഫൈസൽ, ഹുസൈൻ കുറ്റൂർ, അബ്ദുൽ കലാം ഒറ്റത്താണി, അബ്ദുൽ അസീസ് തിരൂരങ്ങാടി, എം.ടി. അയ്യൂബ് മാസ്റ്റർ, സി.എം.പി. മുഹമ്മദലി, അബ്ദുൽ മജീദ് കണ്ണാടൻ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!