ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം മലപ്പുറം

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ ഒന്നാമതായി

Share news
 • 5.9K
 •  
 •  
 •  
 •  
 •  
 • 5.9K
 •  
 •  
 •  
 •  
 •  

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ ഒന്നാമതായി മലപ്പുറം ദി.ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് മലപ്പുറം ഒന്നാമതെത്തിയിരിക്കുന്നു. കേരളത്തില്‍ നിന്നും കോഴിക്കോടും കൊല്ലവും ആദ്യപത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. കോഴിക്കോടിന് നാലാംറാങ്കും കൊല്ലത്തിന് പത്താംസ്ഥാനവുമാണ്. ആദ്യപത്തില്‍ മറ്റൊരു ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെട്ടിട്ടില്ല.

രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമീസ് നഗരമായ കാന്‍ തോ ആണ്. സുഖൈന്‍(ചൈന) മൂന്നാം സ്ഥാനത്തും, അബുജ(നൈജീരിയ) നാലാംസ്ഥാനത്തുമാണ്.

മലപ്പുറം 44 ശതമാനം വളര്‍ച്ചയാണ് 2015 മുതല്‍ 2020 വരെയുള്ള കാലത്ത് ഉണ്ടായിരിക്കുന്നത്. കോഴിക്കോടിന് 34.6 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ നഗരങ്ങളായ സൂററ്റ് 27ാമതും, തിരുപ്പൂര്‍ 30ാം സ്ഥാനത്തുമാണ്, ചെന്നൈയും, ബാംഗ്ലൂരും, ദില്ലിയും ഈ ലിസ്റ്റിലുണ്ട്.

Share news
 • 5.9K
 •  
 •  
 •  
 •  
 •  
 • 5.9K
 •  
 •  
 •  
 •  
 •