പരപ്പനങ്ങാടി പരപ്പനങ്ങാടി അഞ്ചപ്പുരക്ക് സമീപം ജനവാസകേന്ദ്രത്തില്‍ അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാര്‍. കരടിയാണെന്ന് സംശയം. പരപ്പനങ്ങാടി പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി.
ബുധനാഴ്ച പുലര്‍ച്ചെ വലിയപറമ്പ് റെസിഡന്‍ഷ്യല്‍ കോളനിയിലെ ഒരു വീട്ടമ്മയാണ് ആദ്യം കരടിയെന്ന് കരുതപ്പെടുന്ന ജീവിയെ കണ്ടത് പിന്നീട് ഈ വീട്ടിലെ യുവാവും കരടിയെ കണ്ടതായി പറയപ്പെടുന്നു. ഇവിടുത്തെ ഒരു വീടിന്റെ കോഴിക്കൂടിന് പരിസരത്ത് ഈ ജീവിയുടെതാണെന്ന് കരുതുന്ന ഒരു കാല്‍പ്പാടും കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് രാത്രി ഒമ്പതുമണിയോടെ മറ്റുചിലര്‍ ഈ റോഡരികിലെ മതിലില്‍ ഈ ജീവിയെ കണ്ടു. ആളുകളെ കണ്ട വന്യജീവി പറമ്പിലേക്ക് ചാടിമറഞ്ഞതായി പറയുന്നു. ഇതേ തുടര്‍ന്ന നാട്ടുകാര്‍ സമീപപ്രദേശങ്ങളിലെല്ലാം വ്യാപകമായി തിരിച്ചില്‍ നടത്തി. വിവരമറിയച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി. ഏറെ വൈകിയും നാട്ടുകാര്‍ തിരിച്ചില്‍ തുടരുകയാണ്.




