കോട്ടക്കലില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കോട്ടക്കല്‍ :ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടക്കലിനടുത്ത് കോഴിചെനയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ രണ്ട് ബസ്സുകള്‍ക്കിടയില്‍ കാര്‍ അകപ്പെട്ടാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍യാത്രികരായ ഗുരുവായൂര്‍ ഇരിങ്ങാപ്പുറം സ്വദേശികളായ ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്.

പത്രവുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
മുന്‍പിലുണ്ടായിരുന്ന ദീര്‍ഘദൂരയാത്ര ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. എതിര്‍വശത്തു നിന്ന് വരുന്ന വിനോദയാത്ര സംഘം സഞ്ചരിച്ച ബസിന്റേയും ഇടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ അകപ്പെടുകയായിരുന്നു.

അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ്
ഇരുവരേയും പുറത്തെടുത്തത്.ഒരാള്‍ തല്‍ക്ഷണം മരിച്ചു.പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുരയായിരുന്നു. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രി മോര്‍ച്ചറിയില്‍.

Share news
error: Content is protected !!
Scroll to Top