വികസനത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി പ്രദര്‍ശന സ്റ്റാള്‍

തേഞ്ഞിപ്പലം:വികസനത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കിയ പ്രദര്‍ശന സ്റ്റാള്‍ ജനശ്രദ്ധ പിടിച്ചു പറ്റി. വള്ളിക്കുന്ന് മണ്ഡലത്തിലെ നവകേരള സദസ്സിനോടനുബന്ധിച്ച് ഒരുക്കിയ ജില്ലയിലെ വികസന ഫോട്ടോ പ്രദര്‍ശനമാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.നവകേരള സദസ്സ് എക്‌സിബിഷന്‍ സബ് കമ്മറ്റിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ല കൈവരിച്ച വികസന നേട്ടങ്ങള്‍ വിളിച്ചോതുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പെന്‍ഷന്‍, ലൈഫ്, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങി വികസനത്തിന്റെ സമസ്ത മേഖലയേയും സ്പര്‍ശിച്ചു കൊണ്ട് ഒരുക്കിയ നൂറോളം ചിത്രങ്ങളാണ് ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top