Section

malabari-logo-mobile

‘ഈസ് ഓഫ് ലിവിങ്’ സര്‍വേ നാളെ ആരംഭിക്കും

HIGHLIGHTS : The 'Ease of Living' survey will start tomorrow

മലപ്പുറം: ജില്ലയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് കഴിഞ്ഞ 10 വര്‍ഷം ഉണ്ടായ ഭൗതിക സൗകര്യങ്ങളുടെ പുരോഗതിയും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയും വിലയിരുത്തുന്നതിനായി നടത്തുന്ന ഈസ് ഓഫ് ലിവിങ് സര്‍വേ നാളെ ആരംഭിക്കും. കുടുംബശ്രീ, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ, ആര്‍.ആര്‍.ടി എന്നിവരുടെ സഹായത്തോടെ ജൂലൈ 20 വരെയാണ് സര്‍വേ നടക്കുന്നത്.

ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവര വകുപ്പും സംയുക്തമായാണ് നടത്തുന്ന സര്‍വേയില്‍ വി.ഇ.ഒമാര്‍ക്കാണ് ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഏകോപന ചുമതല. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ നിര്‍വഹിക്കും.

sameeksha-malabarinews

2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസില്‍ ജില്ലയില്‍ ദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ ഇതുവരെ എന്തെല്ലാം സഹായം ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പദ്ധതികള്‍ അവരുടെ ജീവിത നിലവാരത്തെ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്നും സര്‍വേ വിലയിരുത്തും. അടച്ചുറപ്പുള്ള വീടിന് ധനസഹായം, ശുചിത്വ സൗകര്യങ്ങള്‍, സൗജന്യ ഗ്യാസ് കണക്ഷന്‍, സൗജന്യ ഭക്ഷ്യധാന്യം, തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍, ആരോഗ്യ സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടോയെന്നുള്ള കാര്യങ്ങള്‍ സര്‍വേയില്‍ പ്രത്യേകം പരിശോധിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!