ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയഘാതം മൂലം മരിച്ചു

തിരൂരങ്ങാടി: ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയഘാതം മൂലം മരിച്ചു. കൊളപുറം സ്വദേശി മുളമുക്കില്‍ അനില്‍ കുമാര്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കൊളപ്പുറത്തുനിന്ന് യാത്രക്കാരുമായി ചെമ്മാട്ടേക്ക് പോകുന്നതിനിടെ തിരുരങ്ങാടി ചന്തപ്പടി ബൈപ്പാസില്‍ വെച്ച് നെഞ്ച് വേദന അനുഭവപെടുകയായിരുന്നു.

തുടര്‍ന്ന് ഓട്ടോ സമീപത്തെ മരത്തില്‍ തട്ടിച്ചു നിര്‍ത്തി. ഓട്ടോയിലുണ്ടായിരുന്ന സ്ത്രീകള്‍ ബഹളം വെച്ചതിനെ തുടര്‍ന്നെതിയ നാട്ടുകാര്‍ അനില്‍ കുമാറിനെ തിരുരങ്ങാടി താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരുരങ്ങാടി താലുകാശുത്രി മോര്‍ച്ചറിയില്‍ ഭാര്യ: മിനി, മക്കള്‍: വിഷ്ണു പ്രിയ, വിശ്വജിത്ത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top