ഡി പി ആറിൽ പിടിവാശിയില്ല,വിമർശനങ്ങൾ ഗൗരവമായി കാണും; മന്ത്രി ഗോവിന്ദൻമാസ്റ്റർ

സിൽവർ ലൈൻ ഡി പി ആറിൽ സർക്കാറിന് പിടിവാശിയില്ല എന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഡിപി ആറിൽ മാറ്റം വരുത്താനാകും വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും സിൽവർലൈൻ ആയി ബന്ധപ്പെട്ട മലപ്പുറം ജില്ലാ തല വിശദീകരണ യോഗത്തിൽ മന്ത്രി പറഞ്ഞു.

വിമർശനങ്ങളെ ഒരു രീതിയിലും സർക്കാർ തടയില്ല വിമർശനങ്ങളെ ഗൗരവപൂർവം പരിഗണിക്കുമെന്നും എന്തൊക്കെ മാറ്റങ്ങൾ തരണോ അതെല്ലാം വരുത്തിക്കൊണ്ട് മുന്നോട്ടുപോകുമെന്നും പദ്ധതി സംബന്ധിച്ച വിശദീകരണം യോഗത്തിൽ അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top