
മലപ്പുറം: പഞ്ചായത്ത്/ മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന താത് കാലിക ഓണച്ചന്തകളും വഴിയോര കച്ചവടങ്ങളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം നിയമപ്രകാരം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.
ഇത്തരം സ്ഥാപനങ്ങള്‍ മുഖേന വിറ്റഴിക്കുന്ന ഗുണനിലവാരമില്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപഭോഗ വസ്തുക്കള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായും റോഡരികുകളും പൊതുവഴിയോരങ്ങളും കയ്യേറി കച്ചവടം നടത്തുന്നതിലൂടെ പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




