
അന്തര്‍ദേശീയ ഫോക്‌ലോർ ദിനാചരണം
അന്തര്‍ദേശീയ ഫോക്‌ലോർ ദിനാചരണത്തിന്‍റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഫോക്‌ലോർ സ്റ്റഡീസും ഫോക്‌ലോർ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ ലാംഗ്വേജസും (ഫോസില്‍സ്) സംയുക്തമായി ‘ഫോക്‌ലോറും പ്രതിരോധവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. സി.കെ. ജിഷ അധ്യക്ഷത വഹിച്ചു. ദ്രവീഡിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ബി. കൃഷ്ണ റെഡ്ഡി മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസന്‍, ഫോസില്‍സ് എക്സിക്യൂട്ടീവ് മെമ്പര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ സിനീഷ് വേലിക്കുനി, ഡോ. പി. വിജിഷ എന്നിവര്‍ സംസാരിച്ചു. എസ്.വി. യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രൊഫസര്‍ ബ്രഹ്മാനന്ദ റെഡ്ഡി, റീജു ആവള തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാറിന്റെ ഭാഗമായി വൈകീട്ട് കുട്ടിച്ചാത്തന്‍ തെയ്യം അരങ്ങേറി. ആഗസ്റ്റ് 23-നാണ് സമാപനം.
ദേശീയ കായിക ദിനത്തിൽ മിനി മാരത്തൺ
ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ‘ആരോഗ്യത്തിന് വേണ്ടി ഓടുക’ എന്ന മുദ്രവാക്യവുമായി മിനി മാരത്തൺ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29-ന് രാവിലെ ഏഴിനാണ് പരിപാടി. സർവകലാശാലാ ക്യാമ്പസിലെ സ്റ്റുഡന്റസ് ട്രാപ്പിൽ നിന്നാരംഭിച്ച് ക്യാമ്പസിനുള്ളിലൂടെ അഞ്ച് കിലോമീറ്റർ ദൂരം ഓടി സ്റ്റുഡന്റസ് ട്രാപ്പിൽ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് മാരത്തൺ ക്രമീകരിച്ചിട്ടുള്ളത്. സർവകലാശാലയിലെ വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ആഗസ്റ്റ് 27-ന് മുൻപായി ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ലിങ്ക് :- https://forms.gle/
സർവകലാശാലാ ക്യാമ്പസിൽ വിവിധ യു.ജി. / പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ നാലു വർഷ ബി.എസ് സി. – എ.ഐ. ഹോണേഴ്‌സ് (എസ്.ടി., ഇ.ഡബ്ല്യൂ.എസ്.), എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, എം.സി.എ. ഈവനിംഗ് പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 25-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഫോൺ: 8848442576, 8891301007.
ഡോ. ജോൺ മത്തായി സെന്ററിൽ ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) ബി.സി.എ., ബി.എസ് സി. – എ.ഐ. പ്രോഗ്രാമുകളിൽ സംവരണ സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., മുസ്ലിം, ഇ.ടി.ബി., ഒ.ബി.എച്ച്. എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെന്ററിൽ ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃതമായി സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526146452, 9539833728.
വടകര സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ., ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. യോഗ്യത : പ്ലസ്‌ടു സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്, വി.എച്ച്.എസ്.സി. കൂടുതൽ വിവരങ്ങൾക്ക് സെന്ററുമായി ബന്ധപ്പെടുക ഫോൺ : 9846564142, 9446993188.
പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ വിവിധ യു.ജി. / പി.ജി. സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകൾ ക്ക് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ : 8594039556, 9656913319.
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്: 25 മുതൽ രേഖപ്പെടുത്താം
അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS – UG) 2023 പ്രവേശനം യു.ജി. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവരുടെ മാർക്ക് ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 15 വരെ കേന്ദ്രീകൃത കോളേജ് പോർട്ടലിൽ ലഭ്യമാകും.
പരീക്ഷ മാറ്റിവെച്ചു
സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ ആഗസ്റ്റ് 25, 26 തീയതികളിൽ നടത്താനിരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി പ്രോഗ്രാമിന്റെ ജൂൺ 2024 റഗുലർ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (2023 പ്രവേശനം) എം.എഡ്. ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ (CBCSS – 2020 പ്രവേശനം) എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ മൂന്ന് വരെ അപേക്ഷിക്കാം.
ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) നാലാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ബി.ടെക്. മൂന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024, എട്ടാം സെമസ്റ്റർ (2021 പ്രവേശനം) ഏപ്രിൽ 2025, എട്ടാം സെമസ്റ്റർ (2020 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




