മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടിയുള്ള ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ നടന്നുവരുന്ന പി.എസ്.സി. കോച്ചിങ് വഴി ഉന്നത വിജയം നേടി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളെ ആദരിച്ചു.
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സഹല സെമിന്‍, ബാസില്‍, മുഹമ്മദ് എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉപഹാരം നല്‍കി.
തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര പെരിന്തല്‍മണ്ണ സബ്കളക്ടര്‍ സാക്ഷി മോഹന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍, ആക്‌സസ്സ് മലപ്പുറം സെക്രട്ടറി അബ്ദുല്‍ നാസര്‍, ട്രഷറര്‍ ബഷീര്‍ മമ്പുറം, കോഓര്‍ഡിനേറ്റര്‍ റഈസ്, കോഡൂര്‍ സഹകരണ ബാങ്ക് പ്രതിനിധികള്‍, ജില്ല കളക്ടറുടെ ഇന്റേണ്‍സ് എന്നിവര്‍ പങ്കെടുത്തു.




