
ഫയല്‍ ചിത്രം
തിരുവനന്തപുരം:സംസ്ഥാനത്തെ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം വെമ്പായം പഞ്ചായത്തിലെ ശാന്തിമന്ദിരം അഗതി മന്ദിരത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു.
അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്) വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഇക്കുറി ഓണത്തിന് 14 ഇനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുന്നത്.
സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ക്ഷേമാശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലെ അന്തേവാസികള്‍ക്ക് 4 പേര്‍ക്ക് ഒന്ന് എന്ന ക്രമത്തില്‍ കിറ്റ് വിതരണം ചെയ്യും. ഇതിനു പുറമെ ചെങ്ങറ സമരഭൂമിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കൂടി കിറ്റ് നല്‍കും. ആകെ 6,14,217 കിറ്റുകളാണ് വിതരണം ചെയ്യുക.




