Section

malabari-logo-mobile

മാസ്‌ക് ധരിക്കാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന നിര്‍ദേശവുമായി ഡിജിസിഎ

HIGHLIGHTS : The DGCA has issued a directive that those who do not wear a mask will not be allowed on board

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദേശവുമായി ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). മാസ്‌ക് ധരിക്കാതെ വരുന്ന ഒരു യാത്രക്കാരനേയും വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് ഡിജിസിഎ ഇന്ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിസിഎയുടെ നിര്‍ദേശം.

ഇതോടെ വിമാനയാത്രകളിലും വിമാനത്താവളങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് വീണ്ടും നിര്‍ബന്ധമാവും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും മാസ്‌ക് ധരിച്ചു എന്നുറപ്പാക്കേണ്ട ചുമതല സിഐഎസ്എഫിനാണെന്നും ഡിജിസിഎ അറിയിച്ചു.

sameeksha-malabarinews

മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുന്‍പായി വിമാനത്തില്‍ നിന്നും ഇറക്കണമെന്നും നിര്‍ദേശമുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!