Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : job vacancy

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് നിയമനം  

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന  കോർപ്പറേഷൻ കളിമൺ ഉത്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ജൂൺ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.keralapottery.org വെബ്‌സൈറ്റ് സന്ദർശിക്കുക.

sameeksha-malabarinews

അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കിൽ പ്രവർത്തിക്കുന്ന  സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് കം രജിസ്‌ട്രേഷൻ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് കൊയിലാണ്ടി താലൂക്ക് പരിധിയിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, സിവിൽ സ്റ്റേഷൻ പി ഒ, കോഴിക്കോട്  വിലാസത്തിൽ നേരിട്ടോ, rddekzkd.emp.lbr@kerala.gov.in ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂൺ 18. ഫോൺ :0496 2615500

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോഴിക്കോട് ജനറൽ ഐ.ടി ഐ യിൽ സർവ്വേയർ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂൺ 15 രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ.ടി ഐ യിൽ നടക്കും. താത്പര്യമുള്ള  ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ :0495 2377016

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!