പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചിറക്കല്‍ ജുമാ മസ്ജിദിന് ഇനി പുതിയ മുഖം

താനൂര്‍: വര്‍ഷങ്ങളുടെ പഴക്കമുള്ള ചിറക്കല്‍ ജുമാമസ്ജിദ് പുതുക്കി പണിയുന്നു. തറക്കല്ലിടല്‍ ചടങ്ങ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

പള്ളി കമ്മിറ്റി പ്രസിഡന്റ് എ.കെ ബാവ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.അബ്ദുല്‍ ഖാദര്‍ ഹാജി, ഖാളി കുഞ്ഞാമു ഫൈസി, സി.എം.സമദ് ഫൈസി, ഉസ്മാന്‍ സഅദി എന്നിവര്‍ സംസാരിച്ചു.

നഗരസഭാ ചെയര്‍മാന്‍ പി.പി.ഷംസുദ്ദീന്‍, എം. പി അഷ്‌റഫ്, ഇ.പി.ഹനീഫ, വി. അഷ്റഫ്, അഷ്‌റഫ് നെടുമ്പള്ളി, നസീര്‍ ഓരിയാപാട്ട്, അമീര്‍ താനൂര്‍ തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top