Section

malabari-logo-mobile

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി

HIGHLIGHTS : The deadline for exchange of Rs 2000 notes has been extended

ന്യൂഡല്‍ഹി: 2000 രൂപ നോട്ട് മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബര്‍ ഏഴ് വരെ നോട്ട് മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്

മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്.
2016 നവംബര്‍ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19ല്‍ അവസാനിപ്പിച്ചിരുന്നു. നോട്ടുകളില്‍ ഏറെയും 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചവയാണ്.

sameeksha-malabarinews

എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!