പരപ്പനങ്ങാടി റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: റെയിൽവേ സ്‌റ്റേഷന് സമീപം ട്രാക്കിൽ മൃതദേഹം കണ്ടെത്തി. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് വീണതാണെന്ന് സംശയമുണ്ട്.
റെയിൽവേ സ്റ്റേഷെൻ്റെ പ്ലാറ്റ്ഫോമിൽ നിന്നും ഏകദേശം 500 മീറ്റർ തെക്കു മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് വൈകീട്ട് പരശുറാം എക്സ്പ്രസ് വരുന്നതിന് തൊട്ടു മുൻപാണ് മൃതദേഹം ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ കിടക്കുന്നത് നാട്ടുകാർ റെയിൽവേ സ്‌റ്റേഷനിൽ അറിയിച്ചത്.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രയിലേക്ക് കൊണ്ടു പോകും.

Share news
error: Content is protected !!
Scroll to Top