ചാലിയം കടുക്ക ബസാറിൽ കരക്കടിഞ്ഞ മൃതദേഹം വട്ടക്കിണർ സ്വദേശിയുടേത്

ചാലിയം :കടുക്ക ബസാർ കോട്ടക്കണ്ടി അഞ്ചുടിക്കൽ കടപ്പുറത്ത് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് വട്ടക്കിണർ ഒ.ബി. റോഡ് സ്വദേശി തച്ചമ്പലത്ത് അജയകുമാർ കുമാർ ( 46) ആണ് മരിച്ചത്.

രാവിലെ ഏഴു മണിയോടെ മൽസ്യത്തൊഴിലാളികളാണ് കടൽ ഭിത്തിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മീഞ്ചന്ത ഫയർ ഓഫീസർ പ്രമോദിന്റെ നേതൃത്യത്തിലുള്ള സംഘവും, ഫറോക്ക് പോലീസും, സിവിൽ ഡിഫൻസ് സംഘവും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

തിരയടി ശക്തമായതിനാൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ എക്സ്കവേറ്റർ എത്തിച്ച് കടൽഭിത്തിയിലെ പാറകൾ നീക്കിയാണ് കുടുങ്ങിക്കിടന്ന മൃതദേഹം പുറത്തെടുത്തത്.
മൽസ്യത്തൊഴിലാളികളായ ആലിപ്പാത്ത് ഫൈസൽ, സി.പി ഹനീഫ, പുത്തൻവീട്ടിൽ ജിംഷാദ്, തലാപ്പിൽ കുഞ്ഞിക്കോയ, നൗഷാദ്, കോസ്റ്റൽ പോലിസിലെ വൈ. മെഹറൂഫ്, സാദിഖ് തുടങ്ങിയവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top