
ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കര്‍ഷകന്റെ 2000 കിലോ തണ്ണിമത്തന്‍ കാക്കകള്‍ കൊത്തി നശിപ്പിച്ചു. മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിന്റെ തണ്ണിമത്തന്‍ കൃഷിയാണ് കാക്കകള്‍ നശിപ്പിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വെട്ടുകാട്ട് പുരയിടത്തില്‍ ഒരു ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷിയിറക്കിയിരുന്നത്. മികച്ച വിളവും ലഭിച്ചിരുന്നു.
കിലോക്ക് 40 രൂപ പ്രകാരമായിരുന്നു വില്‍പ്പന. ആവശ്യക്കാര്‍ എത്തുമ്പോള്‍ മാത്രമായിരുന്നു വിളവെടുപ്പ്. ഉച്ചക്ക് തോട്ടത്തില്‍ ആളില്ലാത്ത സമയത്ത് കാക്കകള്‍ കൂട്ടത്തോടെ എത്തി കൊത്തി നശിപ്പിക്കുകയായിരുന്നു.
കാക്കകള്‍ നഷിപ്പിക്കുന്നതു മൂലം വെള്ളിയാഴ്ച മുഴുവന്‍ തണ്ണിമത്തനും വിളവെടുത്തു. എന്നാല്‍, വിറ്റഴിക്കാന്‍ മാര്‍ഗമില്ലാതെ കര്‍ഷകന്‍ പ്രയാസം നേരിടുകയാണ്.
.




