
താനൂർ : അഞ്ചുടിയിൽ ഡിവൈഎഫ്ഐ നേതാവ് കെ പി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുസ്ലിംലീഗ് പ്രവർത്തകൻ അറസ്റ്റിൽ. ഉണ്യാൽ സ്വദേശി പള്ളിമാന്റെ പുരക്കൽ അർഷാദി(27) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിൽ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
താനൂർ തീരദേശ മേഖലയിലുണ്ടായ മുസ്ലിം അക്രമങ്ങളിൽ മുഖ്യ പങ്കാളിയാണ് അർഷാദ്. ഉണ്യാൽ ഗ്രൗണ്ടിൽ സിപിഐ എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും ഇയാളുടെ പങ്കാളിത്തമുണ്ട്.
2019 മാർച്ച് 4നാണ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്ന കെ പി ഷംസുവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.




