പൂജക്കിടെ പശു വിഴുങ്ങിയ 20 ഗ്രാം സ്വർണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ബാംഗ്ലൂർ : പൂജക്കിടെ പശു വിഴുങ്ങിയ സ്വർണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിർസിയിലെ ശ്രീകാന്ത് ഹെഗ്‌ഡെ എന്ന ആളുടെ പശുവാണ് പൂജക്കിടെ 20 ഗ്രാം തൂക്കമുള്ള മാല വിഴുങ്ങിയത്. ഒരുമാസം മുമ്പ് ദീപാവലി ആഘോഷങ്ങൾക്കിടെയാണ് സംഭവം.

ഗോപൂജ യുടെ ഭാഗമായി പൂക്കൾ സ്വർണ്ണമാല എന്നിവകൊണ്ട് പശുവിനെ അണിയിച്ചിരുന്നു. പൂജക്ക് ശേഷം പശുവിന് സമീപം സ്വർണം അഴിച്ചുവെച്ചപ്പോൾ പൂക്കൾക്കൊപ്പം സ്വർണമാലയും പശു ചവച്ച് ഇറക്കുകയായിരുന്നു.

സമീപത്തെ മൃഗ ഡോക്ടറെ സമീപിക്കുകയും സ്കാനിംഗ് നടത്തി പശുവിൻറെ ശരീരത്തിനകത്ത് സ്വർണം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
എൺപതിനായിരം രൂപയോളം വിലയുള്ള സ്വർണ്ണമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

Share news
error: Content is protected !!
Scroll to Top