
ബാലുശ്ശേരി: സംസ്ഥാനത്ത് ആദ്യമായി ഹയർസെക്കൻഡറി വിഭാഗത്തിൽ ആൺ-പെൺ വ്യത്യാസമില്ലാത്ത തുല്യത യൂണിഫോം നടപ്പിൽ വരുത്തി ബാലുശ്ശേരി ജി ജി എച്ച്എസ്എസ്. ആൺപെൺ വ്യത്യാസമില്ലാതെ ഒരേ വസ്ത്രമെന്ന നിലയിൽ പ്ലസ് വൺ ക്ലാസിലാണ് തുല്യ യൂണിഫോം ആദ്യം നടപ്പിലാക്കുന്നത്. ഇതുപ്രകാരം പാൻസും ഷർട്ടും ആയിരിക്കും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വേഷം.
ഗേൾസ് സ്കൂൾ ആണെങ്കിലും ഹയർസെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്.
ഒരേ സ്വാതന്ത്ര്യം ഒരേ സമീപനം ജന്റർ ന്യൂട്രൽ യൂണിഫോമിന്റെ സംസ്ഥാനതല പ്രഖ്യാപനം 15 ന് സ്കൂളിൽ നടക്കും. പ്രഖ്യാപനം ഓൺലൈനായി മന്ത്രി ആർ ബിന്ദു നിർവഹിക്കും. നടി റിമ കല്ലിങ്കൽ, പോലീസ് ഉദ്യോഗസ്ഥ എൻ എ വിനയ എന്നിവർ പ്രഖ്യാപനത്തിൽ ഒപ്പം ചേരും.




