
ന്യൂഡൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്കുകൾ എന്ന് ഉപയോഗിക്കാൻ പറ്റില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാങ്കിംഗ് നിയമപ്രകാരം ലൈസൻസ് ഇല്ലെന്നും ആർബിഐ അംഗീകാരം ഇല്ലെന്നും അവർ ൮ക്തമാക്കി.
പ്രാഥമിക സഹകരണ സംഘങ്ങൾക്കുമേൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയ റിസർവ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രി കേരളത്തിന്റെ ആവശ്യം തള്ളിയത്.
പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത് വോട്ട് അവകാശമില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്നത്. ഈ തീരുമാനം 1625 പ്രാഥമിക സഹകരണ സംഘങ്ങളെ പ്രതികൂലമായി ബാധിക്കും.




