
താനൂർ നഗരസഭയ്ക്ക് കീഴിലുള്ള ബഡ്സ് സ്കൂൾ പ്രവേശനോത്സവം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അധ്യക്ഷതവഹിച്ചു.
പ്രവേശനോത്സവം നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ കെ പി, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജസ്ന ബാനു സെക്രട്ടറി മനോജ് കുമാർ കൗൺസിലർമാരായ അക്ബർ പി.ടി, ദിലീഷ്, കൃഷ്ണൻ , ഫാത്തിമ നജ്മത്, ഉമ്മുകുൽസു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പ്രധാന അധ്യാപിക സബിത ടീച്ചർ നന്ദി പറഞ്ഞു. ശേഷം കുട്ടികളുടെ കലാപരിപാടികളോടെ പരിപാടി സമാപിച്ചു.




