ദുരന്തമുഖത്ത് രാമചന്ദ്രന്റെ മകള്‍ ആരതി കാണിച്ച ധൈര്യവും പക്വതയും ആശ്വാസമുളവാക്കുന്നതാണ്;കെ കെ ശൈലജ ടീച്ചര്‍

എല്ലാ മതത്തിലുമുള്ള മനുഷ്യസ്‌നേഹികള്‍ ഒരുമിച്ച് ചേര്‍ന്ന് ഭീകരവാദത്തെ എതിര്‍ക്കണമെന്ന് കെ കെ ശൈലജ ടീച്ചര്‍. രാമചന്ദ്രന്റെ മകളുടെ പ്രതികരണം മാതൃകാപരമെന്നും ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട
ശ്രീ രാമചന്ദ്രന്റെ കുടുംബത്തെ
സന്ദര്‍ശിച്ചു.
ആഘാതത്തില്‍ നിന്ന് അവര്‍ ഇപ്പോഴും മോചിതരായിട്ടില്ല.
മതതീവ്രവാദത്തെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഭീകരവാദ പ്രസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ പുതുതല്ല.
മതത്തിന്റെ പേരില്‍ ശത്രുത സൃഷ്ടിച്ച് ആക്രമിക്കുന്ന രീതിയാണ് അപകടകരം.
എല്ലാ മതത്തിലുമുള്ള
മനുഷ്യസ്‌നേഹികള്‍ ഒരുമിച്ച് ചേര്‍ന്ന് ഭീകരവാദത്തെ എതിര്‍ക്കണം.
സാധാരണയായി ബൈസരണ്‍
താഴ്വരയില്‍ കനത്ത സുരക്ഷാ
സന്നാഹം ഉണ്ടാകുന്നതാണ്.
കുറവു വന്നതെങ്ങനെ എന്നതും
പരിശോധിക്കണം.
ദുരന്തമുഖത്ത് രാമചന്ദ്രന്റെ മകള്‍ ആരതി കാണിച്ച ധൈര്യവും പക്വതയും ആശ്വാസമുളവാക്കുന്നതാണ്.
ഇന്ത്യക്ക് ഒരു ആത്മാവുണ്ടെങ്കില്‍ അത് ഈ പെണ്‍കുട്ടിയാണ് എന്ന് ചിലര്‍
കുറിച്ചത് അന്വര്‍ത്ഥമായി.
മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ നമുക്ക് ഒരുമിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top