ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും പുഴയില്‍ ചാടി;യുവതിയെ രക്ഷപ്പെടുത്തി

കോഴിക്കോട്:ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍ , വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. വര്‍ഷയെ രക്ഷപ്പെടുത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ജിതിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഇരുവരും പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഒഴുക്ക് കൂടുതലുള്ള ഭാഗത്തേക്ക് വീണ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു. പാലത്തിന്റെ തൂണിന് സമീപം കണ്ടെത്തിയ വര്‍ഷയെ തോണിക്കാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം നടന്നത് ആറുമാസം മുന്‍പാണ്. കുടുംബ പ്രശനത്തെ തുടര്‍ന്ന് ഇവര്‍ ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.

കോസ്റ്റല്‍ പോലീസ്, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് ജിതിനിനായി തിരച്ചില്‍ നടത്തിവരികയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top