പുരോഗമന കലാ സാഹിത്യ സംഘം അരിയല്ലൂര്‍ യൂണിറ്റ് സമ്മേളനം നടന്നു

വള്ളിക്കുന്ന്: പുരോഗമന കലാ സാഹിത്യ സംഘം അരിയല്ലൂര്‍ യൂണിറ്റ് സമ്മേളനം കവി ഹരിയാനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് സുകേതു മുഖ്യ പ്രഭാഷണം നടത്തി.

സതീഷ് തോട്ടത്തിലിനെ പ്രസിഡന്റായും എ.കെ പ്രഭീഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.ടി.മുരളീധരനെ ട്രഷററായും
കെ.ടി അജയ് കുമാര്‍,ഹരീഷ് തങ്കം എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും വി.മുരളീധരന്‍,ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവരെ വൈസ് പ്രസിഡന്റ്മാരായും തിരഞ്ഞെടുത്തു.

വിനയന്‍ പാറോല്‍,ജംഷീദലി,ഗീത,ടി.കെ.അവനി,അഖില്‍ മംഗലശേരി, തുടങ്ങിയവര്‍ സംസാരിച്ചു.കെ.ടി.അജയ് കുമാര്‍ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top