ആലപ്പുഴ: തലവടിയില്‍ മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു- സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കള്‍ ആദി, അതുല്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. സൗമ്യക്ക് അര്‍ബുദരോഗം സ്ഥിരീകരിച്ചതും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. തലവടി പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുകയാണ്.
ഇന്ന് രാവിലെയാണ് സുനുവും സൌമ്യയും വീടിന് പുറത്തുവരാത്തത് കണ്ട് അയല്‍വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ ആദിയും അതുലും ഹാളില്‍ മരിച്ച നിലയിലില്‍ കിടക്കുകയായിരുന്ന നിലയിലുമായിരുന്നു. നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസ് പരിശോധനയില്‍ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുറിപ്പില്‍ നിന്നാണ് സൗമ്യക്ക് അര്‍ബുദ രോഗം കണ്ടെത്തിയെന്നതും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതും വ്യക്തമായത്. ഗള്‍ഫില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് സൗമ്യ. കഴിഞ്ഞ രണ്ട് മാസം മുമ്പ് തിരിച്ചുപോകുന്നതിനായി മെഡിക്കല്‍ എടുത്തപ്പോള്‍ സംശയം തോന്നി. പിന്നീട് നടത്തിയ വിശദ വൈദ്യ പരിശോധനയില്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




