പരപ്പനങ്ങാടി റെയില്‍വേ പ്ലാറ്റ്‌ഫോറത്തിന് നീളം കുറവ്: ബോഗികള്‍ പുറത്ത്; ബുദ്ധിമുട്ടിലായി യാത്രക്കാര്‍

പരപ്പനങ്ങാടി: എക്‌സ്പ്രസ് ട്രെയിനുകളിലെ അവസാന കമ്പാര്‍ട്ടുമെന്റുകള്‍ പ്ലാറ്റ്‌ഫോറത്തിന് പുറത്ത് നില്‍കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സാധാരണ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് 14 ബോഗികളാണ് ഉള്ളത്. എന്നാല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് 24 ബോഗികളാണ് ഉള്ളത്. ഇതില്‍ അവസാന ബോഗിയാകട്ടെ ഭിന്നശേഷിക്കാര്‍ക്കായുള്ളതുമാണ്. ഈ ബോഗിയുള്‍പ്പെടെയാണ് പ്ലാറ്റ്‌ഫോറത്തിന് പുറത്ത് നിര്‍ത്തുന്നത്.

മിക്കസ്റ്റേഷനുകളും 23 ബോഗികളുള്ള ട്രെയിനുകള്‍ക്ക് കണക്കാക്കിയാണ് പ്ലാറ്റ്‌ഫോറങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ കൂടുതല്‍ ബോഗികള്‍ വരുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അവസാന ബോഗി പുല്‍കാടുകള്‍ മൂടിയ ഇടത്തും വെളിച്ചക്കുറവിലും നിര്‍ത്തുന്ന സമയങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസപ്പെടുകയാണ്. പ്ലാറ്റ്‌ഫോറത്തിന് നീളം കൂട്ടി പ്രശനം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതെസമയം ഇത്തരം പ്ലാറ്റ്‌ഫോറങ്ങളില്‍ ലോക്കോ പൈലറ്റുകള്‍ എഞ്ചിന്‍ പ്ലാറ്റ്‌ഫോമിന് പുറത്തേക്ക് ഇറക്കി നിര്‍ത്തിയാല്‍ അവസാന ബോഗിയിലുള്ള യാത്രക്കാര്‍ക്ക് പ്ലാറ്റ് ഫോറത്തില്‍ തന്നെ ഇറങ്ങാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top