കെ.എ.ടി.എഫ് ഉപജില്ലാ കമ്മറ്റി  ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

ഫറോക്ക്: കെ.എ.ടി.എഫ് ഉപജില്ലാ കമ്മറ്റി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫറോക്ക് നഗരസഭാ കൗണ്‍സിലര്‍ കെ. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.അബ്ദുള്‍ റഹീം അദ്ധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ രാമനാട്ടുകര മുന്‍സിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ലത്തീഫ് സമ്മാനിച്ചു.
കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാന്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.കെ യാസര്‍, ജനറല്‍ സെക്രട്ടറി പി. അബ്ദുറാസിക്ക്, , സബ് ജില്ലാ വൈ: പ്രസിഡണ്ട് പി.കെ.അബ്ദുള്‍ നാസര്‍,സെക്രട്ടറി എന്‍ അഫ്താശ്,ട്രഷറര്‍ പി.കെ. ഹൈദര്‍ അലി,
കെ എസ് ടി യു സബ് ജില്ലാ സെക്രട്ടറി ടി.സുഹൈല്‍, എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി കെ ടി അബ്ദുറഷീദ് സ്വാഗതവും കോഡിനേറ്റര്‍ കെ.അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

ടീം അസ്ഹാര്‍ വിജയികളായി. മികച്ച കളിക്കാരനായി പി.മുഹമ്മദ് ബഷീര്‍ മികച്ച ഗോള്‍ കീപ്പറായി കെ. ആദില്‍ മുബാറക് എന്നിവര്‍ അര്‍ഹത നേടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top