സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് തടഞ്ഞ് ഭിന്നശേഷിക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് തടഞ്ഞ് ഭിന്നശേഷിക്കാരുടെ പ്രതിഷേധം.സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ താത്കാലിക ജീവനക്കാരായി ജോലി ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്ന ആവശ്യവുമായി പ്രതിഷേധം.

ഇവരെ പുനര്‍നിയമിക്കണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് ടിബിഎസ്‌കെയുടെ നേതൃത്വത്തില്‍ കൂട്ട നിരാഹാര സമരത്തിന് തുടക്കമിട്ടിരിക്കുന്നത്. മരിക്കാനും തയ്യാറാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ റോഡില്‍ നിന്ന് മാറില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

 

 

 

Share news
error: Content is protected !!
Scroll to Top