കോണ്‍ഗ്രസ്സ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തിരൂരങ്ങാടി: കേരളത്തില്‍ പെട്രോള്‍ ഡീസല്‍ വില മറ്റു സംസ്ഥാനങ്ങളിലെ പോലെ കുറയ്ക്കണ മെന്നും രൂക്ഷമായ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം തടയുക, വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള കെ എസ് ഇബി നീക്കത്തില്‍ നിന്നും പിന്‍ തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

താഴെ കോഴിച്ചെനയില്‍ നിന്നാരംഭിച്ച മാര്‍ച്ച് തെന്നല വില്ലേജിന് മുന്നില്‍ കെ.പി.സിസി സെക്രട്ടറി അഡ്വ.ബി.ആര്‍.എം ഷഫീര്‍ ഉദ്ഘാടനം ചെയ്തു.

എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ കെ തെന്നല, ഡിസിസി മെമ്പര്‍ വി.ടി.രാധാകൃഷ്ണന്‍, വി.പി ഭാസ്‌കരന്‍,സുധീഷ് അമ്പലവട്ടം, ഖാദര്‍ പന്തക്കന്‍, മണ്ഡലം പ്രസിഡണ്ടുമാരായ പാറയില്‍ ബാപ്പു, ഷംസുദ്ധീന്‍ പൂക്കിപറമ്പ്,നിഷാദ്, അറക്കല്‍ കൃഷ്ണന്‍, ബുഷുറുദ്ധീന്‍ തടത്തില്‍, കെ.വി സൈതാലി തെന്നല, അക്ബര്‍ വരിക്കോട്ടില്‍, ജഹാന്‍ഷ മുണ്ടശ്ശേരി,ഫവാസ് ബാബു എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top