കെഎസ്ഐഡിസി കോഴിക്കോട്ട് ഓഫീസ് തുടങ്ങി

കോഴിക്കോട്: മലബാര്‍ മേഖലയുടെ വ്യവസായ വികസനത്തിനായി സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍(കെഎസ്ഐഡിസി) ഓഫീസ് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. യുഎല്‍ സൈബര്‍ പാര്‍ക്കിലാണ് ഓഫീസ്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎസ്ഐഡിസിക്ക് എറണാകുളത്ത് മാത്രമാണ് ബ്രാഞ്ചുള്ളത്.

മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായി. മേയര്‍ ബീനാ ഫിലിപ്പ്, ടി പി രാമകൃഷ്ണന്‍ എംഎല്‍എ, കൗണ്‍സിലര്‍ സുജാത കൂടത്തിങ്കല്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബ് എന്നിവര്‍ സംസാരിച്ചു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യം സ്വാഗതവും ജനറല്‍ മാനേജര്‍ ജി അശോക് ലാല്‍ നന്ദിയും പറഞ്ഞു.

 

 

 

Share news
error: Content is protected !!
Scroll to Top