പ്രസവാവധിയില്‍ പോകുന്നതിന് മുമ്പ് ഹൃദയംതൊടുന്ന കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ താരമായ ഐഎഎസ് ഉദ്യോഗസ്ഥ

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ ലഭിച്ച ടീന ദാബി എന്ന ഐഎഎസുകാരി, 2015 യുപിഎസ്സി ബാച്ചില്‍ ടോപ്പറായിരുന്ന ഭോപ്പാലുകാരി ടീന വളരെ പെട്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ കളക്ടറായതോടെ ചരിത്രത്തിലും ടീനയുടെ പേര് ഇടം പിടിച്ചു. അതായത് ജയ്‌സാല്‍മീറില്‍ ആദ്യമായെത്തുന്ന വനിതാ കളക്ടറായിരുന്നു ടീന. ഇതുകൂടി ആയപ്പോള്‍ ടീനയുടെ പ്രശസ്തി വീണ്ടും വര്‍ധിച്ചു.

2022ല്‍ ഐഎഎസ് ഓഫീസറായ പ്രദീപ് ഗവാണ്ഡേയ വിവാഹം ചെയ്തതോടെ ടീന പിന്നെയും ചര്‍ച്ചകളില്‍ ഇടം നേടി. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു ഒരു ചര്‍ച്ചാവിഷയം.വ്യക്തികള്‍ തമ്മിലുള്ള പൊരുത്തമാണ് പ്രധാനം, പ്രായമല്ല- തങ്ങള്‍ പരസ്പരം ഏറെ സ്‌നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്നു എന്നതായിരുന്നു ഈ ചര്‍ച്ചകള്‍ക്കെല്ലാം ടീന നല്‍കിയ മറുപടി.

ഇപ്പോള്‍ തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ടീന. ഇതിന്റെ ഭാഗമായി പ്രസവാവധിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇവര്‍.

 

View this post on Instagram

 

A post shared by Tina Dabi (@dabi_tina)

.

ജയ്‌സാല്‍മീറില്‍ സേവനമനുഷ്ഠിച്ച ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനും അവരുടെ ഉന്നമനത്തിനുമായി പ്രത്യേകം പദ്ധതി ചെയ്യാനും ടീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്ന് മാസം നീണ്ട ഈ പദ്ധതി വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്.

ഇപ്പോള്‍ ഔദ്യോഗികമായിത്തന്നെ ടീന താന്‍ അവധിയിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചും ജയ്‌സാല്‍മീര്‍ വിടുന്നതിനെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ്. ജയ്‌സാല്‍മീര്‍ തനിക്കൊരുപാട് അറിവുകള്‍ നല്‍കി. ആ നിധിയുമായാണ് താന്‍ യാത്രയ്ക്ക് ഒരുങ്ങുന്നതെന്നും ജയ്‌സാല്‍മീറിനെ ഒരുപാട് മിസ് ചെയ്യുമെന്നുമെല്ലാം ടീന കുറിച്ചിരിക്കുന്നു. ഒപ്പം ജയ്‌സാല്‍മീറിലെ സേവനകാലത്തിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും ടീന പങ്കുവച്ചിരിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top