താനൂരില്‍ ഡി.വൈ.എസ്.പി ഓഫീസും, പോലീസ് കണ്‍ട്രോള്‍ റൂമും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു;6 സ്റ്റേഷനുകള്‍ താനൂര്‍ ഡിവൈഎസ്പിക്ക് കീഴില്‍

താനൂര്‍: പുതുതായി അനുവദിച്ച ഡിവൈഎസ്പി ഓഫീസും പൊലീസ് കണ്‍ട്രോള്‍ റൂമും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കല്‍പ്പകഞ്ചേരി, കാടാമ്പുഴ താനൂര്‍ പോലീസ് കണ്‍ട്രോള്‍ റൂം എന്നീ സ്റ്റേഷനുകളാണ്
ഡിവൈഎസ്പിയുടെ കീഴില്‍ വരുന്നത്.

ശിലാഫലകം അനാച്ഛാദനം വി അബ്ദുറഹ്മാന്‍ എംഎല്‍എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍, തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു, താനൂര്‍ എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്, എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top