ഇ ശ്രീധരന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കും

കൊച്ചി: ഇ ശ്രീധര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനാണ് അദേഹം ഇൗ പ്രതികരണം നല്‍കിയത്.

കേരളത്തില്‍ ഒന്നും നടന്നിട്ടില്ലെന്നും ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നും നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

മത്സരിക്കണമെന്ന് ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വിജയ് യാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

Share news
error: Content is protected !!
Scroll to Top