പരപ്പനങ്ങാടി: പോലീസ് സ്റ്റേഷന് മുന്നില്‍ ഡ്രൈനേജിന് മുകളില്‍ കൂട്ടിയിട്ട വെട്ടിയ മരങ്ങള്‍ കാരണം ആളുകള്‍ തടഞ്ഞു വീഴുന്നതായി പരാതി.
മാസങ്ങളായി പോലീസ് സ്റ്റേഷന് മുന്നില്‍ മരങ്ങള്‍ മുറിച്ചിട്ടിട്ട്.
പോലീസ് പിടികൂടിയ വാഹനങ്ങളും മറ്റും സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടുണ്ട്. ഇതു കാരണം പോലീസ് സ്റ്റേഷന് മുന്നിലെത്തിയാല്‍ കാല്‍നടയാത്രക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.പലപ്പോഴും അപകടങ്ങള്‍ തലനാരിഴക്ക് ഒഴിഞ്ഞു പോവുകയാണ്.
ഈ മരങ്ങള്‍ എത്രയും വേഗത്തില്‍ ഇവിടെ നിന്ന് എടുത്തുമാറ്റി സഞ്ചാരയോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




