മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. നിയമസഭാ ചര്‍ച്ചകള്‍ക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉള്‍ച്ചേര്‍ക്കുന്നതില്‍ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു.
തന്റെ നാടിന്റെയും താന്‍ പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിന്റെയും താല്പര്യങ്ങള്‍ക്ക് വേണ്ടി സഭയില്‍ അദ്ദേഹം നിരന്തരം ശബ്ദം ഉയര്‍ത്തി. താന്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന്റെ താല്‍പര്യ സംരക്ഷണം സാധ്യമാകുന്നത് പൊതുതാല്‍പര്യ സംരക്ഷണത്തിലൂടെയാണ് എന്ന് വിശ്വസിച്ച മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹം.
കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.



