പരപ്പനങ്ങാടി: പലക്കാട് , വടക്കഞ്ചേരിയില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 81+ kg വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍സ്വന്തമാക്കി പവന പവല്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊല്ലം ജില്ലാ ഡിസ്ട്രിക് സ്‌പോര്‍ട്‌സ് അക്കാഡമി യില്‍ കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് മനോജ് കുമാര്‍ ആര്‍.കെ യുടെ കീഴിലാണ് പരിശീലിക്കുന്നത്.
പരപ്പനങ്ങാടി സ്വദേശിനി പവനാ പവല്‍ കൊല്ലം എസ്സ് എന്‍ ട്രസ്റ്റ് 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് . പരപ്പനങ്ങാടി നെടുവ ചോനാം കണ്ടത്തില്‍ രാമനാഥ്പവലിന്റെയും ശങ്കരത്ത് സന്ധ്യയുടെയും മകളാണ്. പവിത്ര, ശ്രീ ശിവ എന്നിവര്‍ സഹോദരങ്ങളാണ്.



