സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പരിസ്ഥിതി അനുമതിക്കായി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. പ്രാഥമിക പാരിസ്ഥിതി ആഘാത പരിശോധന നടത്തിയെന്ന് കെ-റെയില്‍ അറിയിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ വനം, പരിസ്ഥിതി മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
റെയിവേ പദ്ധതികളെയും മെട്രോ പദ്ധതികളെയും മുന്‍കൂര്‍ അനുമതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സില്‍വര്‍ ലൈന് അനുമതി വേണ്ട എന്ന് മറുപടിയില്‍ ഇല്ലെന്നും എന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, സില്‍വര്‍ലൈന്‍ സര്‍വേയ്ക്ക് വീണ്ടും ഹൈക്കോടതി വിമര്‍ശനം. സില്‍വര്‍ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. സര്‍വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തു ചെയ്യാമേ എന്നും കോടതി ചോദിച്ചു. സര്‍വേ നിയമ പ്രകാരമാണോ എന്ന് മാത്രമാണ് കോടതിയുടെ ആശങ്ക




